Monday, April 27, 2009

മരണചിന്ത

അത് യാഥാര്‍ഥ്യമാണു.
അത് വേദന നിറഞ്ഞതാണു..പക്ഷെഅവസാനിക്കാത്ത ജീവിതത്തിന്റെ തുടക്കമാണു...(വിശ്വസികള്‍ക്കു)

നാം ഈ ഭൂമിയിലേക്ക്‌ വരുമ്പോള്‍ വെറും ചുരുട്ടിപിടിച്ച കയ്യുമായി വന്നു..പോകുമ്പോളൊ?നാമില്ലാതിരുന്ന ഒരു ലോകവും..നാമുണ്ടായിരുന്ന ലോകവും ഇനി നാമുണ്ടാവാത്ത ഒരു ലോകവും...എത്ര യാഥാര്‍ഥ്യം !!!

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌.. അറിഞ്ഞും അറിയാതേയും.. നാം ചെയ്തത്‌... നന്മയോ തിന്മയോ.. നമുക്ക്‌ പൂര്‍ണമായ പ്രതിഫലം(തൃപ്തി) നമുക്ക്‌ ലഭിച്ചൊ?
ലഭിക്കേണ്ടതില്ലേ??

ഈ ജീവിതം നമ്മെ എന്ത്‌ പഠിപ്പിച്ചു..നാമെന്ത്‌ നേടി..നാം നേടിയതെല്ലാം എങ്ങനെ,എന്തിനു വിനിയോഗിച്ചു..?

നാം നേടിയ അറിവ്‌..ആ അറിവ്‌ നേടാന്‍ നമ്മെ അനുഗ്രഹിച്ചനാം കണ്ട കാഴ്ചകള്‍..ആ കാഴ്ച്ച നല്‍കിയവനെ..നാം കേട്ട കാര്യങ്ങള്‍..ആ കേള്‍വി നല്‍കിയവനെ..
ഈ ജീവിതം… ഈ ജീവന്‍... അതു നല്‍കിയവനെ..അതാരോ..അവനെ അറിയുകഅതല്ലേ ഏറ്റവും വലിയ അറിവ്‌ഏറ്റവും നല്ല അറിവ്‌

മരണം എന്ന യാഥാര്‍ഥ്യം പോലെ യഥാര്‍ഥ്യമാണു സൃഷ്ടാവുണ്ടെന്നതും

ഒന്നുമില്ലാതെ.. നാം വിചാരിക്കാതെ ഈ ലോകത്തേക്ക്‌ വന്നതുപോലെ തിരിച്ചുപോകുമ്പോള്‍ നമ്മുടെ കൂടെ നാം നേടിയ അറിവും, പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നുള്ളതും ഒരു യാഥാര്‍ഥ്യം..അല്ലെ?

സൃഷ്ടാവിനെ യഥാവിധി ഉല്‍ക്കൊണ്ട്‌ സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴേ അതിനു പൂര്‍ണ്ണമായ പ്രതിഫലവും, നീതിയും ലഭിക്കൂ...അങ്ങനെ വിശ്വസിച്ചത്‌ കൊണ്ട്‌ വിശ്വാസിക്ക്‌ നഷ്ടം ഒന്നുമില്ല മറിച്ചു ലാഭം മാത്രം..

എല്ലാവരേയും യഥാര്‍ഥ വിശ്വസിയാക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.. സൃഷ്ടാവിനൊഴികെ...
വേണമെങ്കില്‍ ഉല്‍ക്കൊള്ളാം.. അല്ലെങ്കില്‍ തള്ളാം..

യഥാര്‍ഥ വിശ്വസിയായി ജീവിക്കുവാനും... വിശ്വസിയായി മരിക്കുവാനും നാഥന്‍ നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ !!!!

പ്രാര്‍തഥനയോടെ..ഗുണകാംഷയോടെ...

2 comments:

Faizal Kondotty said...

മരണം എന്ന യാഥാര്‍ഥ്യം പോലെ യഥാര്‍ഥ്യമാണു സൃഷ്ടാവുണ്ടെന്നതും
സത്യം .. മരണമെന്ന യാഥാര്‍ഥ്യം സൃഷ്ടാവെന്ന വലിയ യഥാര്‍ഥ്യത്തെ ബോധ്യപ്പെടുത്തുന്നു !
നല്ല ചിന്തക്ക് അഭിനന്ദനങ്ങള്‍ !

ശ്രീ said...

നല്ല ചിന്തകള്‍!